2015, ജൂൺ 1, തിങ്കളാഴ്‌ച

 ചിതലിയിലെ  ചങ്ങാതി
 
       ചിതലിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നിനു പോയപ്പോഴാണെനിയ്ക്ക് ആചങ്ങാതിയെ കിട്ടിയത്. ഞാന്‍ അവന്റെ പേരു ചോദിച്ചു...ചങ്ങാതി പറഞ്ഞു എന്റെ പേര്‍ അബ്ദുള്‍ റാഹിസ്..എല്ലാവരും എന്നെ മമ്മു എന്നാണു വിളിയ്ക്കുക.നീയും അങ്ങനെ വിളിച്ചാല്‍ മതി.അവന്റേത് ഒരു പാവപ്പെട്ട കുടും ബമായിരിന്നു.അവന്‍ എന്റെ പേരു ചോദിച്ചു  ഞാന്‍ പറഞ്ഞു..ദില്‍ഷാദ്.  വീട്ടുകാര്‍ കുട്ടൂസ് എന്നും വിളിയ്ക്കും.പിറ്റേന്ന് അവന്‍ എന്നെ ഫുട്ബോള്‍ കളിയ്ക്കാന്‍ കൊണ്ടു പോയി.സൈക്കിളില്‍   പുല്‍പ്പാടത്തിന്റെ  നടുവിലൂടെ പോയി. മമ്മു അവിടെ നിന്നും വിരുന്നിനു പോയപ്പോള്‍ ഞാന്‍ നന്നേ വിഷമിച്ചു.  വീട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍  മുഴുവന്‍ എന്റെ മനസ്സില്‍ മമ്മു ആയിരുന്നു.
                        ദില്‍ഷാദ്
                      ആറാം തരം എ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ