വേദനയുടെ സിംഫണികള്
പി. ജയചന്ദ്രന്/ വിനോദ് കൃഷ്ണന്
‘രൂപവാണി പ്രൊഡക്ഷന്‍സി’ന്‍െറ മദിരാശിയിലുള്ള കമ്പനി ഓഫിസ്. ഭാസ്കരന് മാഷ്, പരമേശ്വരന് നായര്, രാഘവന് മാഷ് തുടങ്ങി കുറച്ചുപേര് അവിടെ ഉണ്ടായിരുന്നു. പുതിയൊരു ചിത്രത്തിനുവേണ്ടി ഗാനസംവിധാനത്തിനുള്ള ഒരുക്കത്തിലാണ് മാഷ്. അടുത്തുതന്നെ അദ്ദേഹത്തിന്െറ ഹാര്മോണിസ്റ്റും ഇരിക്കുന്നുണ്ടായിരുന്നു. ഞാന് രാഘവന്മാഷെ ആദ്യമായി കാണുകയല്ലായിരുന്നു. മാത്രമല്ല, ‘കുരുക്ഷേത്ര’ത്തില്‍ അദ്ദേഹത്തിനുവേണ്ടി ‘‘പൂര്ണേന്ദുമുഖിയോടമ്പലത്തില്വെച്ചു പൂജിച്ച ചന്ദനം ഞാന് ചോദിച്ചു...’’ എന്ന ഗാനം പാടിയിട്ട് അധികമായിട്ടുണ്ടായിരുന്നുമില്ല. ഇത്തവണ ശോഭന പരമേശ്വരന് നായരുടെ ‘കള്ളിച്ചെല്ലമ്മ’*ക്കുവേണ്ടിയാണ് അദ്ദേഹമെന്നെ വിളിപ്പിച്ചത്. ചിത്രത്തിനുവേണ്ടി എന്നെക്കൂടാതെ ബ്രഹ്മാനന്ദനും പാടുന്നുണ്ട്. പക്ഷേ, അന്ന് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. കാര്യങ്ങള് സംസാരിച്ചശേഷം പ്രാക്ടിസിനായി അടുത്തൊരു ദിവസം അവിടെത്തന്നെ എത്താന് ധാരണയായി.
ഒരു ശുഭ്രമേഘംപോലെ പവിത്രമായിരുന്നു രാഘവന് മാഷുടെ സാന്നിധ്യം. അദ്ദേഹത്തെ തൂവെള്ള വസ്ത്രം ധരിച്ചുമാത്രമേ ഞാന് കണ്ടിട്ടുള്ളൂ. സൗമ്യവും പ്രസന്നവുമായ മുഖഭാവം. ദേവരാജന് മാസ്റ്ററെപ്പോലെ കര്ക്കശക്കാരനായിരുന്നില്ല അദ്ദേഹം. എന്നാല്, പരിശീലനത്തിന് നല്ല ചിട്ടയുണ്ടുതാനും. പാട്ടു പഠിപ്പിക്കുന്നതിനിടെ കുശലങ്ങള് പറയുകയും ചായയും ഭക്ഷണവുമെല്ലാം വരുത്തി ഒപ്പമിരുത്തി കഴിപ്പിക്കുകയും ചെയ്യുമായിരുന്നു.
‘കള്ളിച്ചെല്ലമ്മ’ക്കുവേണ്ടി അദ്ദേഹം തയാറാക്കിയ രണ്ടു ഗാനങ്ങളില് ആദ്യം എനിക്കായി തീരുമാനിക്കപ്പെട്ടത് ‘‘മാനത്തെ കായലില്...’’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. എന്തുകൊണ്ടോ അദ്ദേഹം തീരുമാനം മാറ്റി. ഞാന് ‘‘കരിമുകില് കാട്ടിലെ...’’ എന്ന പാട്ട് പാടിയാല് മതിയെന്നായി. എന്െറ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി ആ തീരുമാനം. എന്െറ ശബ്ദത്തിന് അംഗീകാരവും അനശ്വരതയും നല്കിയ ഒരു ഗാനമായിരുന്നു അത്. രണ്ടുമൂന്നു ദിവസത്തെ പരിശീലനം. പിന്നെ രേവതി സ്റ്റുഡിയോയില് റെക്കോഡിങ്. സിനിമാ തിയറ്റര്പോലെ കുറച്ചു വലിയൊരു ഹാള്. രാഘവന് മാഷെ കൂടാതെ അദ്ദേഹത്തിന്െറ പിന്നണിക്കാരായ കുറച്ചുപേരും. കര്ണാടകക്കാരനായ ഗുണസിങ് എന്നയാളാണ് ഫ്ളൂട്ട് വായിച്ചത്. ‘ഓബോ’ എന്ന വാദ്യം വായിച്ചത് ഗണേശനായിരുന്നു. വയലിനും ഫ്ളൂട്ടുമൊക്കെച്ചേര്ന്ന് ബിജിയെം ആരംഭിച്ചു...ഞാന് പാടിത്തുടങ്ങി. ആനന്ദം അനുഭവിച്ച് സ്വയം മറന്നുള്ള ആലാപനം. അപാരമായ ഒരു ദു$ഖസാഗരത്തിലൂടെ ഭാരം നഷ്ടപ്പെട്ട ഒരു കളിയോടംപോലെ ഞാന് ഒഴുകിപ്പോകാന് തുടങ്ങി. രണ്ടാമത്തെ ചരണത്തിനു തൊട്ടുമുമ്പ് ‘ഓബോ’ എന്ന വാദ്യത്തിന്െറ മുനതീര്ക്കുന്ന ശോകം തൊടുത്തുതുടങ്ങിയപ്പോള് എനിക്ക് കണ്ണുകള് നനയുന്നപോലെ, അകത്തുനിന്ന് ഉറവകള് പൊട്ടുന്നപോലെയൊക്കെ തോന്നി. ഷഹനായിയോട് സ്വരസാമ്യമുള്ള ആ വാദ്യത്തില്‍, മാഷുടെ പ്ളാനില് ഗണേശന്െറ ശ്വാസംതീര്ത്ത ശോകവൈഖരി; അത് പാട്ടിനെയും എന്നെയും ഒന്നാക്കിയ അനുഭൂതിയായി. അല്ലെങ്കില്, കവിക്കോ ഗായകനോ വാക്കുകളാലോ ശബ്ദത്താലോ നല്കാനാവാത്ത വ്യാഖ്യാനം സംഗീതകാരന് ഭാഷയില്ലാത്ത നാദവീചികളാല് ആവിഷ്കരിച്ചു. വേദനയുടെ അതിരില്വെച്ച് ഞാന് ആനന്ദത്തെ അറിഞ്ഞു. അനന്ദാതിരേകത്തിന്‍െറ ആ ആലാപനമുഹൂര്‍ത്തം ഇപ്പോഴുമെന്നെ രോമാഞ്ചമണിയിക്കുന്നു.
അന്നൊന്നും പിന്നണിപ്രവര്ത്തകരായ ആര്ട്ടിസ്റ്റുകളോട് അത്ര അടുപ്പമുണ്ടായിരുന്നില്ല. അന്നത്തെ രീതികളും വ്യത്യസ്തമായിരുന്നു. ‘ഓബോ’ വായിച്ച ആ കലാകാരനോട് എനിക്ക് എന്തൊക്കെയോ പങ്കുവെക്കാന് തോന്നിയിരുന്നു. സ്വതവേയുള്ള എന്െറ അന്തര്മുഖത്വം, പിന്നെ സാഹചര്യങ്ങള്...ഞങ്ങള് തമ്മില് സംസാരിച്ചില്ല. പക്ഷേ, ഇന്നും ആ നാദങ്ങള്‍ എനിക്കുനേരെ പറന്നുവരുന്നു. വേദനയുടെ ലഹരിപകരുന്ന ഒരു ദംശം എന്നിലേല്പിക്കുന്നു!
എന്തായാലും മാഷുടെ തീരുമാനം അത്യധികം ഉചിതമായി. ‘‘മാനത്തെ കായലില്...’’ ബ്രഹ്മാനന്ദന് അസ്സലായി പാടി. താരതമ്യേന കുറച്ചവസരങ്ങള് മാത്രം ലഭിച്ച അനുഗൃഹീത ഗായകനാണയാള്. എനിക്കയാളുടെ പാട്ടുകള് ഇഷ്ടമാണ്.
ഞാന് പാടിയതില് ഏറ്റവും ശോകസാന്ദ്രമായ ഗാനങ്ങള് തീര്ത്തത് രാഘവന് മാഷായിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്.

‘‘കരയുന്ന രാക്കിളിയേ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്...’’
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...’’
ഈ വരികള്‍ തുടങ്ങുന്നതിനു മുമ്പുള്ള ‘ഓബോ’യുടെ അപൂര്‍വസ്വരവിന്യാസത്തെക്കുറിച്ച് നേരത്തേ ഞാന് പറഞ്ഞല്ലോ. അതുപോലെത്തന്നെ ഈ വരികളില്‍ എന്െറ ശബ്ദത്തിനൊപ്പം കയറിയിറങ്ങുന്ന പുല്ലാങ്കുഴല്നാദം ശോകം കിനിയുന്നതുതന്നെയാണ്. സ്വതവേ ഉല്ലാസവും കാമുകഭാവവും നിറയുന്ന എന്െറ ഉള്ളില് ഉറഞ്ഞുകിടന്ന ശോകത്തെ മാഷ് തൊട്ടുണര്ത്തുകയായിരുന്നു.
ഇതു മാത്രമല്ല, ’79ല് മാഷ് ചിട്ടപ്പെടുത്തിയ ‘പതിനാലാം രാവി’ലെ പാട്ട്. അതിഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. ആ ചിത്രത്തിനുവേണ്ടി ‘‘പനിനീരു പെയ്യുന്നു പതിനാലാം രാവില് പനിമതി...’’ എന്ന ഗാനം ആഹ്ളാദഭാവത്തിലും ‘പാതോ’ ആയിട്ടും ഞാന് പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്െറ ശൈലിയില് സിന്ധുഭൈരവിയുടെ ശോകഭാവം ഊറ്റിയെടുത്ത ആ ശോകഗാനം ഞാന് ആത്മാവുകൊണ്ടാണ് ആലപിച്ചത്. ഓര്ക്കസ്ട്രയും മിതത്വവും ഉചിതങ്ങളായ ഉപകരണങ്ങളുടെ ചേര്ച്ചയും മനോഹരമാക്കിയ ഒരു ഗാനമാണത്. അന്നത്തെ സംഗീതജ്ഞര് മനുഷ്യശബ്ദത്തെ എത്ര വിലമതിച്ചിരുന്നു എന്നതിനുദാഹരണമാണ് ഈ ഗാനം. എന്െറ ശബ്ദത്തെ ഒരു ഉപകരണമാക്കി അദ്ദേഹം മനോഹരമായി ഉപയോഗിച്ചു. ഈയിടെ ഞാന് വി.ടി. മുരളിയെ കാണാനിടയായി. ഞാന് ഇതുവരെ കേള്ക്കാത്ത എത്രയെത്ര മധുരഗാനങ്ങളാണ് രാഘവന്മാഷ് ചെയ്തുവെച്ചിരിക്കുന്നത്! ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും... മുരളി ഒരുപാടു പാട്ടുകള് പാടിത്തന്നു. എത്രമാത്രം പാട്ടുകളാണയാള് ഓര്ത്തുവെച്ചിരിക്കുന്നത്.
രാഘവന് മാഷ് എനിക്ക് ഒരുപിടി നല്ല ഗാനങ്ങള് തന്നിട്ടുണ്ട്. അതില് ഏറെ പ്രസിദ്ധമായ ഒന്ന് ‘‘ഏകാന്തപഥികന് ഞാന്...’’ എന്നു തുടങ്ങുന്ന പാട്ടാണ്. പലരും എന്‍െറ ‘ഐഡന്‍റിറ്റി’യായി കാണുന്ന ഒരു ഗാനം. എല്ലാം പതിവുപോലെ. മാഷുടെ സ്നേഹശുഭ്രസാന്നിധ്യം... ചിട്ടയായ പരിശീലനം, ഒരുമിച്ചുള്ള ചായകുടിയും കുശലങ്ങളും. രാജശ്രീ പിക്ച്ചേഴ്സിന്‍െറ ‘ഉമ്മാച്ചു’വിനുവേണ്ടിയാണ് ഭാസ്കരന്‍ മാഷ്- രാഘവന്മാഷ് കൂട്ടുകെട്ട് ആ ഗാനം തീര്ത്തത്. ഭരണി സ്റ്റുഡിയോ. വീണയുടെ പിരിഞ്ഞുകയറുന്ന നാദസാധകം. ഞാന് പാടി...
‘‘ഏകാന്തപഥികന് ഞാന്...’’
എവിടെനിന്നോ വന്ന് എവിടേക്കോ പോകുന്ന സിസ്സഹായനായ, നിസ്സാരനായ മനുഷ്യന്െറ ജീവിതം എന്ന പ്രഹേളികയെ ഓര്ത്ത്. ജീവിതത്തിന്െറ വിജനവീഥികളില് പലപ്പോഴും ഒറ്റപ്പെട്ടുപോയ എനിക്കുവേണ്ടിത്തന്നെ എഴുതപ്പെട്ട ഗാനം.
‘‘എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല
മാനവസുഖമെന്ന മായാമൃഗത്തെ
തേടുന്ന പാന്ഥന് ഞാന്...’’

അര്ഥമറിഞ്ഞു പാടാന് കഴിഞ്ഞു എന്നതായിരുന്നു വലിയ കാര്യം. എനിക്കേറെ സന്തോഷവും സംതൃപ്തിയും തന്ന ഒരു പാട്ടായിരുന്നു അത്. പിന്നെയും അദ്ദേഹത്തിനായി ഞാന് പാടി.
ശുദ്ധസംഗീതത്തില് അഗാധജ്ഞാനിയായിരുന്നു രാഘവന് മാഷ്. അതേസമയം, മലബാറിന്െറ മാപ്പിളസംഗീതത്തെ അദ്ദേഹം ഹൃദയത്തിലാവാഹിച്ചിരുന്നു. ശാസ്ത്രീയജ്ഞാനവും നാടോടിഗാനങ്ങളുടെ സൗന്ദര്യവും അദ്ദേഹം അലിയിച്ചെടുത്ത് അപൂര്വവും വ്യത്യസ്തവുമായ ഈണങ്ങള്‍ തീര്‍ത്തു. ശതപൂര്‍ണിമയില്‍ നില്‍ക്കുന്ന ആ ഗാനവിസ്മയത്തിന്‍െറ പാദപങ്കജങ്ങളില് ഞാനിപ്പോഴും മനസ്സര്പ്പിക്കുന്നു.
(തുടരും)

* ‘കള്ളിച്ചെല്ലമ്മ’യുടെ പാട്ടാണ് ആദ്യമിറങ്ങിയത്.

A´cn¨ knXmÀ hmZI³ {io ]ÞnÁv chni¦dns\¡pdn¨v
കെ സി വിനോദ്കൃഷ്ണന്‍സൂര്യന്റെ സഹസ്രാംഗുലികള്‍ ഗംഗയുടെ ശതതന്ത്രികളില്‍ 'ബിലാവല്‍' മീട്ടുന്ന പ്രഭാതങ്ങളില്‍ ഉത്തരകാശിയിലെ വരാണസിയില്‍ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ എന്ന ഗുരുവര്യന്‍, രവിശങ്കര്‍ ചൗധരി എന്ന ബ്രാഹ്മണബാലന്റെ മേധയിലേക്ക് തന്റെ ആത്മാവിനെ ഒഴുക്കിക്കൊടുത്ത കഥ ഹിമവാനില്‍ നിന്ന് ഇറങ്ങിവരുന്ന കാറ്റുകള്‍ ഇപ്പോഴും പറയാറുണ്ട്. അത്യപൂര്‍വമായ ഒരു ഗുരുശിഷ്യബന്ധത്തിന്റെ കഥ. ഭാരതീയ സംസ്‌കൃതിയില്‍ പുത്രന്മാരോടുള്ളതിനേക്കാള്‍ വാത്സല്യവും പ്രേമവും ശിഷ്യന്മാരോടാണ് എന്നതിന് തെളിവായി പുരാണങ്ങളിലേക്കു പോവുകയോ വള്ളത്തോളിന്റെ 'ശിഷ്യനും മകനും' വായിക്കുകയോ വേണമെന്നില്ല. തന്റെ സംഗീതസപര്യയുടെ സാരത്തോടൊപ്പം പ്രിയപുത്രി അന്നപൂര്‍ണയേയും അവധൂതനായ അല്ലാവുദ്ദീന്‍ ശിഷ്യനായ രവിശങ്കറിനു നല്‍കി. പിന്നീട് ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരിയെ ഈണം പഠിപ്പിച്ച മഹാവിദുഷിയായ അന്നപൂര്‍ണാദേവിയും സിതാറില്‍നിന്നും നക്ഷത്രങ്ങളെ പറത്തിവിട്ട പണ്ഡിറ്റ് രവിശങ്കറും ഒന്നിച്ചു ചേര്‍ന്നത് കണ്ട് കാലം സ്തബ്ധമായി നിന്നു. രണ്ട് അവതാരങ്ങള്‍ ഒന്നിച്ചപ്പോള്‍ അവയുടെ സംഗമത്തില്‍ നിന്നും സംഗീതത്തിന്റെ മഹാനദി ഉത്ഭവിക്കുമെന്നു ലോകം നിശ്ചയിച്ചു. ഇരുവരും അവനവനെക്കാള്‍ സംഗീതത്തെ പ്രണയിച്ചതുകൊണ്ടാവണം, ആ പ്രതിഭകള്‍ വഴിപിരിഞ്ഞു. അലാവുദ്ദീന്‍ ഖാന്റെ മികച്ച ശിക്ഷണം നേടിയതില്‍പ്പിന്നെ പത്തുവയസ്സുകാരനായ കൊച്ചു രവി ജ്യേഷ്ഠന്‍ ഉദയശങ്കറിന്റെ ബാലേ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്നുതൊട്ടേ ബാലേക്കുള്ള ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രവിശങ്കറായിരുന്നു. ബാലേസംഘത്തോടൊപ്പം ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. ഉത്തരേന്ത്യന്‍ സംഗീതത്തെ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് യൗവനാരംഭത്തിലാണ്.
പണ്ഡിറ്റ് രവിശങ്കറിനെ ആദ്യമായി കേട്ട അനുഭൂതി ഇപ്പോഴും ഉള്ളില്‍ നിറയുന്നുണ്ട്. ഏറെ തുടുപ്പാര്‍ന്ന് തിങ്ങിവിരിഞ്ഞുനില്‍ക്കുന്ന ഒരു പുഷ്പവനത്തില്‍ നില്‍ക്കുന്നതായും എവിടെ നിന്നൊക്കെയോ പല വര്‍ണപുഷ്പങ്ങള്‍ പറന്നുവരുന്നതായും തോന്നി ആ വാദനത്തില്‍ മുഴുകിയപ്പോള്‍. 'ബസന്ത്' ആയിരുന്നു രാഗം. എങ്ങനെയാണ് അദ്ദേഹം മനസ്സുകളെ നൃത്തം ചെയ്യിക്കുന്നതെന്ന് ഞാന്‍ അതിശയിച്ചുപോയി. നര്‍ത്തകരുടെ ചുവടുകള്‍ക്ക് ഈണം പകരുന്ന ഒരു സംഗീതശില്പിക്ക് അതു സാധിക്കുന്നതില്‍ ഒട്ടും അതിശയിക്കാനില്ലെന്ന് പിന്നീടറിഞ്ഞു.
1920 ഏപ്രില്‍ ഏഴാം തീയതി വാരണാസിയില്‍ ആ നാദം ഉണര്‍ന്നു. ആദ്യത്തെ സിതാര്‍വാദനം 1938 ല്‍! എത്ര വര്‍ഷങ്ങളുടെ സാധന. ബാലേസംഘവുമായി വിദേശങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. പുതിയ ലോകങ്ങള്‍... പുതിയ ഭാഷ... പുതിയ സംഗീതോപകരണങ്ങള്‍.. പാശ്ചാത്യ സംഗീത സമ്പ്രദായങ്ങളും പാശ്ചാത്യ സംഗീതോപകരണങ്ങളും രവിശങ്കറിലെ ജീനിയസിനെ ഉണര്‍ത്തി. കലയുടെ സമ്പൂര്‍ണതക്കായി അദ്ദേഹം ദാഹിച്ചു. സംഗീതത്തെ ഹിന്ദുസ്ഥാനി എന്നോ കര്‍ണാടിക് എന്നോ പാശ്ചാത്യമെന്നോ കാണാതെ, അതൊരു സമഗ്രതയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1953 ല്‍ സോവിയറ്റ് റഷ്യയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിദേശപരിപാടി. സംഗീതത്തെ സമഗ്രദര്‍ശനം ചെയ്ത അദ്ദേഹം ഭാരതീയ സംഗീതത്തിന്റെ ഉദാത്തഭാവങ്ങള്‍ വൈദേശികര്‍ക്കു പകരുകയും വൈദേശിക സംഗീതത്തിനോട് ഉടല്‍ ചേര്‍ത്തുവെച്ച് സങ്കലനത്തിന്റെ സംഗീതം(fusion music) ആവിഷ്‌കരിക്കുകയും ചെയ്തു. ജോര്‍ജ് ഹാരിസണുമൊത്ത് ബീറ്റില്‍സ് ഗ്രൂപ്പിനായി ചെയ്ത ഫ്യൂഷനുകള്‍ ശ്രദ്ധേയമായി. 1977 ല്‍ യഹൂദി മെനുവിനുമായിച്ചേര്‍ന്നൊരുക്കിയ 'ചാന്ദ്‌സ് ഓഫ് ഇന്ത്യ', അവരുടെ തന്നെ 'ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ്' ഭാരതീയ സംഗീതത്തിന്റെ ആധികാരികതയും ആഭിജാത്യവും വെളിവാക്കാന്‍, സിതാറെന്ന മാന്ത്രികോപാധിയെ വിശ്വാകാശത്തിന്റെ നടുമണ്ഡപത്തിലെ മേഘപ്പരവതാനിക്കുമേല്‍ പ്രതിഷ്ഠിച്ച് നക്ഷത്രനാദങ്ങളുതിര്‍ത്ത പണ്ഡിറ്റ് നമ്മുടെയൊക്കെ അഹങ്കാരമാണ്.
ഭാരതരത്‌നം... മാഗ്‌സെ പുരസ്‌കാരം...ഫുകുവോക ഗ്രാന്റ് പ്രൈസ്.... ക്രിസ്റ്റല്‍ പുരസ്‌കാരം.... മൂന്നു തവണ 'ഗ്രാമി' അവാര്‍ഡ്...92-ാം വയസ്സിലും മകള്‍ അനുഷ്‌കയോടൊത്ത് 'ഡ്വല്‍പെര്‍ഫോമന്‍സ്'....
സിത്താര്‍ എന്നായിരുന്നില്ല ആ മാന്ത്രികോപാധിയുടെ (Magical weapon) പേര.് 'സൗത്താര്‍' എന്നായിരുന്നു എന്ന അറിവു തന്നത് മറാഠേ മാഷാണ്. സൗ-നൂറ്- സൗത്താര്‍-നൂറ് തന്ത്രികള്‍. പേരു സൂചിപ്പിക്കും പോലെതന്നെ തന്ത്രികളുടെ ഒരുപാട് അടുക്കുകളുണ്ട്. അതിനകത്ത് എവിടെയൊക്കെയാണ് യമനും ഭൂപും മാല്‍ക്കൗസുമൊക്കെ കിടന്നുറങ്ങുന്നതാവോ. ഏതു സൂക്ഷ്മതയാണ് 'കോമള്‍നി'യെയും തീവ്രനിഷാദത്തെയും തിരിച്ചറിയുന്നത്. ഏതായാലും രവിശങ്കറിന്റെ വിരലുകള്‍ ചുംബിക്കുമ്പോള്‍ സിതാറില്‍നിന്നും ഇഷ്ടരാഗങ്ങള്‍ പിടഞ്ഞുണരുന്നു. ആദ്യം വിളംബിതകാലത്തിലെ ധ്വനിമൗനങ്ങള്‍. പിന്നെപ്പിന്നെ പിടിച്ചുകയറുന്ന രാഗവേഗം. ഒടുവില്‍ ഉടലാകെ പൊട്ടിത്തരിക്കും മട്ടില്‍ നിമിഷാര്‍ധങ്ങളില്‍ പൂവിടുന്ന ദ്രുതസ്വരങ്ങള്‍. ബസന്ത്, ബിഹാഗ്, ദേശ്, കലാവതി, പീലു, മാല്‍കൗസ്... ഏതു രാഗവും ലാവണ്യാനുഭൂതിയായ് മാറുന്നു രവിശങ്കറിന്റെ സ്പര്‍ശത്തില്‍.
ഉസ്താദ് അല്ലാവുദീന്‍ഖാനെ വീണ്ടും സ്മരിക്കുകയാണ്. ഒരു മുസല്‍മാനായി ജീവിക്കുകയും മറ്റൊരു മതത്തിലെ ദേവിയുടെ പേര് മകള്‍ക്ക് നല്‍കുകയും അന്യമതക്കാരനായ ശിഷ്യന് മകളെ ഏല്പിച്ചുകൊടുക്കുകയും ചെയ്ത വിസ്മയം. ശഹനായിയുടെ ഇഴഞ്ഞുകയറിക്കൊത്തുന്ന ശോകവുമായി നമ്മെ നനയിച്ച ബിസ്മില്ലാഖാന്‍ എന്ന ഇതിഹാസം വളര്‍ന്നത് കാശി വിശ്വനാഥക്ഷേത്രത്തിന്റെ ശംഖൊലികേട്ടും ഗംഗാപ്രവാഹത്തിന്റെ ശ്രുതി രക്തത്തില്‍ മീട്ടിയുമാണ്. ഹൈദരാലിയുടെ കഥകളിസംഗീതത്തെ മതിലിനപ്പുറം നിര്‍ത്തിയ മലയാളി അറിയേണ്ടതാണ് കാശിവിശ്വനാഥ ക്ഷേത്രത്തിലെ ഷഹനായി വാദനത്തിന് അവകാശമുണ്ടായിരുന്ന ബിസ്മില്ലാഖാന്റെ കുടുംബത്തെക്കുറിച്ച്. വിശ്രുത സരോദ് വാദകനായ അംജത് അലിഖാന്റെ പ്രിയതമ സരസ്വതിയായിരുന്നു. ഹരിപ്രസാദും അല്ലാരഖയും രവിശങ്കറുമെല്ലാം ഒന്നിച്ചുതീര്‍ത്ത സ്വര്‍ഗീയ സംഗീതാനുഭൂതികള്‍ അനുഭവിച്ചവര്‍ക്കേ അറിയൂ. സംഗീതമായിരുന്നു അവരുടെയൊക്കെ മതം. മുഗള്‍ കാലഘട്ടവും അക്ബറിന്റെ മതദര്‍ശനങ്ങളും പോലുള്ള പല ചരിത്രഘടകങ്ങളും ഈ സംഗീതധാരകള്‍ക്കു പിന്നില്‍ ശ്രുതിമീട്ടുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാത്ത വസ്തുതയാണ്. സംഗീതം ഒരു മതമായിരുന്ന കാലം. ജീവിതം സംഗീതമായിരുന്ന കാലം. യുഗപുരുഷന്മാര്‍ പലരും മടങ്ങിപ്പോയിക്കഴിഞ്ഞു, കാലത്തിന്റെ മറുകരയിലേക്ക് ഇതാ വിരല്‍ത്തുമ്പില്‍ നിന്നും നക്ഷത്രങ്ങളുതിര്‍ത്ത് ഹൃദയത്തില്‍ വര്‍ഷവും വസന്തവും പെയ്യിച്ച മനീഷി, സൂര്യതംബുരു കാലത്തിന്റെ കടലില്‍ മുക്കി വിമൂകം യാത്ര പറയുന്നു. ഒരു യുഗം അസ്തമിക്കുകയാണ്...
എങ്ങനെ,
സിതാറിന്റെ തന്ത്രികള്‍ നീ തൊടുമ്പോള്‍
എന്നുള്ളില്‍ വസന്തങ്ങള്‍
പെയ്യുന്നൂ
എങ്ങനെ
നിദാഘത്തില്‍ പൊന്‍വെയില്‍ പരക്കുന്നൂ
മഴ തുന്നുന്നൂ തുകില്‍.
It is better to try writing in a more child friendly language. Music is always child friendly... but write-ups on music are away from them.. why?
മറുപടിഇല്ലാതാക്കൂ