2015, മാർച്ച് 2, തിങ്കളാഴ്‌ച

സന്ധ്യ
കുങ്കുമത്തിന്റെ കൂട് വലിച്ചെറിഞ്ഞതു പോലെ
ചിലപ്പോള്‍
മേഘങ്ങള്‍ക്ക് തീ പിടിച്ചതു പോലെയും.
ബനീഷ് 7 എ

വേനല്‍ത്തിടുക്കം
കുട്ടികള്‍ക്ക് സന്തോഷം വരുന്ന രണ്ടു മാസങ്ങള്‍.
ആസ്വദിയ്ക്കാനുള്ള തിടുക്കത്തിലാണവര്‍.
പുറമെ ചൂടും പൊള്ളലും ഉണ്ടെങ്കിലും
അവരുടെ മനസ്സില്‍ മുഴുവന്‍
സന്തോഷപ്പെരുമഴ.
റിഥിന്‍ കെ
കവി
കരിപുരണ്ട വിളക്കിനു മുന്നില്‍
അവന്‍ വിശപ്പിന്റെ പാഠപുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു
ചത്ത മീനിന്റെ മണത്തിനുനടുവില്‍
അവന്റെ പുസ്തകങ്ങള്‍ അനാഥമായി
തീവണ്ടിപ്പാതയിലെ കരിങ്കല്‍ച്ചീളുകള്‍
അവനെ നോക്കി ആക്രോശിച്ചുകൊണ്ടിരുന്നു.
ജീവിതത്തിന്റെ പാതി മുറിഞ്ഞ താരാട്ടില്‍
അവന്‍ അവന്റെ കവിതയെ വിരിയിച്ചു
ജന്നത്തുല്‍ ഫിര്‍ദൗസ് (

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ