2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

 മഴത്തുള്ളി
 
      കരയുന്ന മഴത്തുള്ളിയ്ക്കു പിന്നാലെ
      ഓടിക്കിതച്ചു വരികയാണു കാറ്റ്.
      ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട്
      അട്ടഹസിയ്ക്കുകയാണു മേഘം.
      ഉണ്ണിമഴയ്ക്കു പിന്നാലെ
      ചേട്ടനും ചേച്ചിയും പെരുമഴയായി ഓടിയെത്തി.
      ഒടുവില്‍ കലഹത്തിനു ശേഷം
      ഓടിമറയുകയാണ്‍ ഉണ്ണിമഴ.
      ഒരു പാദസരക്കിലുക്കം പോലെ.
 
           ജന്നത്തുല്‍ ഫിര്‍ദൗസ്. പി. കെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ