പൂങ്കാവനത്തിലെ ജമുന
മാമ്പഴനാട് എന്നാണു പറയുകയെങ്കിലും സേലത്തുനിന്നും എനിയ്ക്ക് മാമ്പഴമൊന്നും കിട്ടിയില്ല. ആലത്തൂരില്‍ നിന്നും ഏറ്റവും പുറകിലത്തെ സീറ്റിലിരുന്നാണു യാത്ര ചെയ്തത്.നല്ല വീതിയുള്ള റോഡ്.അകലെ ഒരു വലിയ മല.ഇടതുവശത്തു കൂടി പടിക്കെട്ടുകള്‍. നറുകയില്‍ ഒരു അമ്പലം. ഒരു കിലോമീറ്റര്‍ അകലെ നിന്നും വ്യക്തമായി കാണാമായിരുന്നു.
വിരുന്നു വീട്ടിലെത്തുമ്പോള്‍ നേരം അഞ്ചുമണി. മുന്വശത്തു നിന്നും നോക്കിയാല്‍ മഞ്ഞുമൂടിയ ഒരു മല. മലയില്‍ കുറേ വീടുകള്‍. അത് എറിക്കാട് എന്ന ഗ്രാമം.
വിരുന്നു വീട്ടില്‍ പൂങ്കാവനം അതായത്പൂന്തോട്ടകൃഷി ഉണ്ടായിരുന്നു പലതരം പൂക്കളൊന്നും ഉണ്ടായിരുന്നില്ല..മുല്ലപ്പൂ മാത്രം അതില്‍ തന്നെ ഗുണ്ടുമല്ലി എന്ന ഇനം മാത്രം.പിന്നെ പശുവും കോഴിയും പലതരം കൃഷികളും. അവിടെവച്ചാണു ജമുനചേച്ചിയെ പരിചയപ്പെട്ടത്.പാവം...ചേച്ചിയുടെ അമ്മ മരിച്ചു പോയി. അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്തു..ഉടനേ തന്നെ മറ്റൊരു ഗ്രാമത്തിലേയ്ക്ക് താമസം മാറ്റി. ജമുനച്ചേച്ചി ഇപ്പോള്‍ മുത്തശ്ശിയുടെ കൂഊടെ താമസിയ്ക്കുന്നു. എനിയ്ക്ക് ചേച്ചിയെയും ചേച്ചിയ്ക്ക് എന്നെയും വളരെ ഇഷ്ടമായി. സ്നേഹമുള്ള ചേച്ചി നന്നായി സംസാരിയ്ക്കുമൊരാഴ്ചയോളം ഞങ്ങള്‍ അവിടെ താമസിച്ചു.ചെറിയമ്മയുടെ മകന്‍ മഹാവികൃതിക്കാരനാ. എന്റെ അനിയന്റെ ഒപ്പമാണു പ്രായം.തിരിച്ച് വണ്ടി കയറിയപ്പോള്‍ അച്ഛനും അമ്മയും അനിയനും പതിവു പോലെ ഉറങ്ങി. ഞാന്‍ മാത്രം ഉറങ്ങിയില്ല.
അഷിത ബേബി ആറാം തരം എ
എച് എ യു പി എസ് അക്കര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ