പ്രകൃതിയെ തേടി തോലനൂരിലേയ്ക്ക്
സ്ക്കൂള്‍ പൂട്ടിയ അന്നു തന്നെ തോലനൂരിലേയ്ക്ക് പുറപ്പെട്ടു.ഉമ്മയുടെ വീട്ടിലേയ്ക്ക്. തൊടിയിലും വയലോരങ്ങളിലും കാറ്റു കൊണ്ട് നടന്നു.പച്ചക്കുളങ്ങള്‍..താറാവുകള്‍..താമരകള്‍.. ഞങ്ങള്‍ മരുതംകോട് എന്ന തൊടിയില്‍ എത്തി.കുലകുലയായി നില്‍ക്കുന്ന മാമ്പഴങ്ങള്‍,ഓരോ രൂപത്തിലുള്ള ചക്ക,ാതെല്ലാം തിന്നു രസിയ്ക്കുന്ന അണ്ണാന്മാരും തത്തകളും.
മാങ്ങ പറിയ്ക്കാനായി ഇക്ക മരത്തില്‍ കേറി.മരച്ചില്ലയില്‍ ഇരുന്ന് കൊമ്പ് കുലുക്കി.മാങ്ങകള്‍ ഓരോന്നായി നിലത്തു വീണു. ഞാന്‍ അതെല്ലാം പെറുക്കി ചാക്കിലാക്കി.കളിച്ചുകളിച്ചു ക്ഷീണമായപ്പോള്‍ ഓലകളെല്ലാം കൂട്ടിവച്ചതില്‍ കയറിയിരുന്ന് മാമ്പഴം തിന്നു. എല്ലാം കഴിഞ്ഞുതിരിച്ചുവരുമ്പോള്‍ വഴിയില്‍ കണ്ട കുളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചു.
ഷാഹിന പി എസ്
ആറാംതരം എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ