2015, മാർച്ച് 7, ശനിയാഴ്‌ച

.എട്ടുകാലി


പഴയ കെട്ടിടങ്ങളില്‍ മുഖചിത്രം വരയ്ക്കുന്നതുപോലെ
നീ നിന്റെ രക്ഷയെ വരയ്ക്കുന്നു.
എത്ര മായ്ച്ചു കളഞ്ഞാലും ആര്‍ക്കും ശല്യമില്ലാതെ
പിന്നെയും നീ നിന്റെ രക്ഷയെ വരയ്ക്കുന്നു.
ഷാനിഫ പി എസ് 5 എ


ഓര്‍മ്മ


എത്ര തട്ടിമാറ്റിയാലും
ചുമരില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന
വാറാമല പോലെ ഓര്‍മ്മകള്‍.
അഷിത ബേബി 5 എ

ഒഴിവുകാലം
ഓരോ വര്‍ഷവും
പൂമ്പാറ്റയെപ്പോലെ പറന്നു വരുന്നു
ഒഴിവുകാലം
സായിറ എസ് 7 സി


കാലം
കാലങ്ങള്‍ മാറുമ്പോള്‍
മോഹങ്ങള്‍
ഓന്തിന്റെ നിറമാറ്റം പോലെ
മാറിമറിയും.
അനുശ്രീ എം 5 എ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ