2015, മാർച്ച് 7, ശനിയാഴ്‌ച

ചില ഇത്തിള്‍ക്കണ്ണിക്കവിതകള്‍
അവന്‍ പറ്റിപ്പിടിച്ചത്
സ്നേഹത്തിന്റെ ഹൃദയത്തിലേയ്ക്ക്
പക്ഷേ കുറച്ചു നാളുകള്‍ക്ക് ശേഷം കണ്ടത്
മരത്തിന്റെ കണ്ണീര്‍ മാത്രം
രേവതി എല്‍ 7 സി
മറ്റുള്ളവരുടെ അന്ത്യം കണ്ട് കൈകൊട്ടിച്ചിരിയ്ക്കും
ഒരിയ്ക്കല്‍ അവളുടെ മരണം
പത്രത്തിലെ ചരമകോളത്തില്‍ വരുമെന്ന്
അവള്‍ അറിഞ്ഞില്ല
അപ്പോഴും അവള്‍ മറ്റുള്ളവരുടെ നാശം കൊതിച്ചു
എപ്പോഴും പാമ്പിനെപ്പോലെ ഇഴഞ്ഞു കേറും
അവളുടെ നാശം അവള്‍ തീര്‍ച്ചപ്പെടുത്തി
ഇതളുകള്‍ കൊഴിഞ്ഞു തുടങ്ങി
അനാമിക എം 7എ


. പരീക്ഷ
സി ഗ്രേഡ് നേടിയ പരീക്ഷ
കൊട്ടത്തേങ്ങ പോലെ
വരണ്ടതായിരുന്നു.

ശ്രീദേവി കെ 7 ബി
എന്‍ എന്‍ എന്‍ എം യു പി സ്കൂള്‍
ചെത്തല്ലൂര്‍
.
.വാറാമല
മൂലയില്‍ കണ്ട വാറാമല
തൂങ്ങിക്കിടക്കുന്ന കുരങ്ങനെപ്പോലെ.
തട്ടിക്കളഞ്ഞപ്പോള്‍ നെയ്ത്തുകാരന്‍ വീണ്ടും പണിതു.
കാറ്റിലാടുന്ന വാറാമല മീന്‍ വല പോലെ.
ഷാഹിന പി എസ് 5 എ








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ