യാത്ര
ശ്രീലേഖ പി , ടീച്ചര്‍ , എച്ച് എ യു പി എസ് അക്കരശാന്തിയുടെ മണിനാദം..
ഭിഷഗ്വരന്മാര്‍ വിധിയെഴുതി..
മസ്തിഷ്കമരണം.
പക്ഷെ
ഹൃദയം അപ്പോഴും തുടികൊട്ടുന്നു.
പിന്നെ
ഹൃദയത്തെ പറിച്ചുനടാനുള്ള വെപ്രാളങ്ങള്‍
ആത്മാവിനൊരാശങ്ക
മസ്തിഷ്കത്തോടൊപ്പം മരിയ്ക്കണോ?
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന
ഹൃദയത്തോടൊപ്പം കൂടണോ?
ആത്മാവ്
അന്തിമവിധിയെഴുതി..
മസ്തിഷ്കത്തിന്റെ വഴുതുന്ന ചവിട്റ്റുപടികളിറങ്ങി
ഹൃദയത്തിന്റെ കരിങ്കല്ല് പാകിയ
ശ്രീകോവിലിന്റെ സാക്ഷ നീക്കി.
ശ്രീലേഖ പി , ടീച്ചര്‍ , എച്ച് എ യു പി എസ് അക്കര
കലയും കാലവും തമ്മിലുള്ള ആ കൂട്ടുകൃഷിക്ക് ഇങ്ങേയറ്റത്തൊരു അടയാളപ്പെടുത്തല്‍ കൂടി
മറുപടിഇല്ലാതാക്കൂ