2013, നവംബർ 16, ശനിയാഴ്‌ച

 സൈക്കിള്‍
  
  അഭിജിത്  എ

 കാലമെന്ന വാച്ചില്‍ എന്നെയും കൊണ്ട് ആ സൈക്കിള്‍ ഓടിക്കൊണ്ടിരുന്നു.
 ജീവിതത്തിന്റെ വഴിത്തിരിവില്‍ അത് പെഡലായി.
 ഇടയ്ക്ക് കാണാതെയിരിയ്ക്കുന്ന കൂര്‍ത്ത കല്ലുകളുള്ള ചതിക്കുഴികളില്‍ തട്ടി വേച്ചു വേച്ചു പോകുന്നു      പാവം.
 സൈക്കിളിനെ  മുന്നോട്ടുകൊണ്ടുപോയ കരിയെണ്ണ പുരണ്ട കൂര്‍ത്ത മുനകളുള്ള ചങ്ങല കൊടിമരമായിരുന്നു.ചിലപ്പോഴൊക്കെ  അത് അഴിഞ്ഞു വീഴാറുണ്ട്. കരിയെണ്ണ പുരണ്ട അഴിഞ്ഞ ചങ്ങലയും തിരിയുന്ന പെഡലുമായി ഇടവഴികളിലും തിരുവഴികളിലും മണിയടിച്ച് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
 അപ്പോള്‍ ഘടികാരത്തില്‍ അസ്തമയമായിരുന്നു.
എന്നേയും കൊണ്ട്  ഓടിക്കൊണ്ടിരുന്ന സൂചി അന്നേരം നിലച്ചുപോയി.
 ഇരുട്ടിയ നേരത്ത്  കാലത്തിന്റെ  ഒരു  മൂലയില്‍ ഒരാള്‍ മണ്‍ വെട്ടികൊണ്ട്  വെട്ടുന്നുണ്ടായിരുന്നു.
  അവിടെയൊരു മെഴുകുതിരിയും ഉണ്ടായിരുന്നു.
  അവസാന കുര്‍ന കഴിഞ്ഞ്  സൈക്കിളിന്റെ ശവമഞ്ചവുമായി എത്തിയവര്‍ മണ്‍വെട്ടിയോടു ചോദിച്ചു.
  കുഴിയിലേക്കിറക്കട്ടെ 
  തകര്‍ന്നുപോയ ഹൃദയമില്ലാത്ത കാലമെന്ന സൈക്കിളിനെ കുഴിയിലേക്കിറക്കട്ടെ എന്ന് അവര്‍ വീണ്ടും ചോദിച്ചു.
  അതുകേട്ട് ഹൃദയവും മജ്ജയും അതിലേറെ സ്വപ്നങ്ങളും ഉണ്ടായിരുന്ന സൈക്കിള്‍ ഒന്ന് ചിരിച്ചു.
  കത്തിക്കൊണ്ടിരുന്ന മെഴുകുതിരി എപ്പോഴോ അണഞ്ഞുപോയിരുന്നു.
  അപ്പുറത്ത് മണ്ണ് വെട്ടിക്കൊണ്ടിരുന്ന ആള്‍  ശവമഞ്ചവുമായി എത്തിയവരുടെ എണ്ണമെടുക്കുകയായിരുന്നു അപ്പോള്‍ .
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ