2013, നവംബർ 10, ഞായറാഴ്‌ച

 അമ്മ മനസ്സ്                                      

 അമ്മയുടെ മനസ്സ്

 പുതിയ തളിരിനു വിത്തായി
 വാക്കുകള്‍ വിറ്റ അമ്മയുടെ ശരീരത്തില്‍
 കണ്ണീരിന്റെ പാടുകള്‍  വീര്‍ത്തിരിക്കുന്നു
 ചോരയൊലിച്ച  മനസ്സില്‍
 തിണര്‍പ്പുകള്‍ കെട്ടിനില്‍ക്കുന്നു
 ഒരിക്കലും മധുരിക്കാത്ത കയ്പക്കയെപ്പോലെ
 അമ്മയുടെ ദു:ഖം തീരുന്നില്ല
 പ്രതിബിം ബങ്ങള്‍ നഷ്ടപ്പെട്ട
 ദു:ഖം അമ്മയെ ഉരുക്കുന്നു.
 മുരടിച്ചുപോയ ജീവിതം പോലെ  അവള്‍
 ഭാവികാലങ്ങളിലും കയ്ക്കും.
 എങ്കിലും
 ഹൃദയത്തില്‍ വിടര്‍ന്നിരിക്കുന്നു.
 തേന്‍ തുള്ളിയേക്കാള്‍ മധുരിക്കുന്ന മധുരം
 
  അനുമോള്‍ എ
 
 

1 അഭിപ്രായം:

  1. പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം.
    ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും
    ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാകും.

    മറുപടിഇല്ലാതാക്കൂ