2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

 അമ്മയുടെ  കണക്കുപുസ്തകം

 അഭിജിത്ത്.എ
                                           ന്റെ  അമ്മയുടെ  കണക്കുപുസ്തകത്തിലെ മുഖചിത്രത്തില്‍ മൂന്നു  കോഴിക്കുഞ്ഞുങ്ങളുണ്ടായിരുന്നു.കറുപ്പും മഞ്ഞയും ചേര്‍ന്ന സുന്ദരക്കുട്ടന്മാര്‍.അവരുടെ  മുകളില്‍  നിന്ന് എത്തിനോക്കുന്ന അമ്മക്കോഴിയും.
  കോഴിപുസ്തകം തുറന്നാല്‍  ഒരുപാട്  വരയും  കുറിയും. പിന്നെ  കുറച്ച്  കൂട്ടലും  കുറയ്ക്കലും. 
  കോഴി ചിനക്കിയതുപോലെ.
  
  പിന്നെയൊന്ന് മറിച്ചാല്‍  കുറെ  സം ഖ്യകള്‍  നമ്മെ  നോക്കി പരിഹസിക്കും.
  ചുവന്ന മൂക്കോടുകൂടി തലയിലൊരു തൊപ്പിയുമിട്ട സര്‍ക്കസിലെ  ജോക്കറെപ്പോലെ 
  പിന്നെ  കാണുക  കണക്കിന്റെ  വിസ്മയ ലോകമായിരിക്കും.
  ചുവപ്പു മഷിയും പച്ച മഷിയും കൊണ്ട് കുറെ  വരകളും സം ഖ്യകളും 
  എന്നാല്‍ കുറച്ചുദൂരം ഞാന്‍ പോയപ്പോള്‍
  ഇടയിലൊരു ഇരുപതു രൂപ
  അതും കണക്കിന്റെ  ഭാഗമാണെന്ന് കരുതി.
  വീണ്ടും  മറിച്ചപ്പോള്‍
  വരയും 
  കുറിയും
  കൂട്ടലും
  കുറയ്ക്കലും
  ഇല്ലാത്ത ഒരു  വെളുത്ത  താളു  മാത്രം
  നമ്മുടെയൊക്കെ  ജീവിതം പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ