എന്റെ മനസ്സ് കയ്പക്ക പോലെയാണ്‍.
കയ്പക്ക വലുതായാല്‍ എന്റെ മനസ്സിലെ കവിതകള്‍ വര്‍ദ്ധിക്കും.
കയ്പക്ക വലിച്ചാല്‍ എന്റെ മനസ്സിലെ കവിത
കടലാസില്‍ വീഴും
കയ്പക്കയുടെ മനസ്സ് എന്റെ കവിതയായി മാറും
എന്റെ കവിത കയ്പക്കയ്ക്ക്
പുതിയ ജന്മം നല്‍കി.
അനുരൂപ് ആര്‍
കയ്പക്ക
കുഷ്ഠരോഗം പിടിപെട്ടതുപോലെ
ഞരമ്പുകള്‍ എഴുന്നേറ്റുനില്‍ക്കുന്ന
മുത്തശ്ശിയെപ്പോലെ
വളഞ്ഞു തിരിഞ്ഞ ശരീരവുമായി
ഒരു ചെറിയ കുട്ടി
ആരെയെങ്കിലും കണ്ടാല്‍
കണ്ണിനെ പുറത്ത് വലിച്ചിട്ട്
നിഷ്കളങ്കതയോടെ ചിരിയ്ക്കുന്നു.
അവളെ
ആരും ശ്രദ്ധിക്കുന്നില്ല
മുടിക്കെട്ടിന്റെ തലപ്പില്‍ തൂക്കിയിട്ട
കുഞ്ചലം പോലെ
അവള്‍ ആടിയുലയുന്നു.
സീനത്ത് എ
കയ്പക്ക
എപ്പോഴോ ചിക്കന്‍പോക്സ് വന്നതാണ്‍.
പിന്നെ മാറിയിട്ടില്ല
പാരമ്പര്യമായി കിട്ടിയതാണ്‍.
അതിനാല്‍ ഇനി മാറില്ല
ചികിത്സിച്ചിട്ടും മാറിയില്ല
പിന്നെ അത് കയ്പ്പായി..
ന്യൂ ജനറേഷനായി
എന്നിട്ടും കയ്പ്പ് മാറുന്നില്ല
ഇവളുടെ ചുവന്ന ചുണ്ടുകള്‍ ഉള്ളിലാണ്‍.
ചുവന്ന സൂര്യനെ ഉള്ളിലാക്കിയ
മഴക്കാടു പോലെ
ഹുദ വൈ
പണക്കാരന്റെ വീട്ടിലെ പാത്രത്തിലെ
കയ്പക്ക
അവന്‍ വെറുത്തു.
പക്ഷെ പട്ടിണി വീട്ടിലെ പാത്രത്തിലെ
കയ്പ്പക്ക
അവര്‍ക്ക് ഒരു നിധി.
ലോകം കയ്ച്ചാലും
പട്ടിണി കയ്ക്കില്ല.
പ്രശോഭ് പി
കയ്പക്ക വലുതായാല്‍ എന്റെ മനസ്സിലെ കവിതകള്‍ വര്‍ദ്ധിക്കും.
കയ്പക്ക വലിച്ചാല്‍ എന്റെ മനസ്സിലെ കവിത
കടലാസില്‍ വീഴും
കയ്പക്കയുടെ മനസ്സ് എന്റെ കവിതയായി മാറും
എന്റെ കവിത കയ്പക്കയ്ക്ക്
പുതിയ ജന്മം നല്‍കി.
അനുരൂപ് ആര്‍
കയ്പക്ക
കുഷ്ഠരോഗം പിടിപെട്ടതുപോലെ
ഞരമ്പുകള്‍ എഴുന്നേറ്റുനില്‍ക്കുന്ന
മുത്തശ്ശിയെപ്പോലെ
വളഞ്ഞു തിരിഞ്ഞ ശരീരവുമായി
ഒരു ചെറിയ കുട്ടി
ആരെയെങ്കിലും കണ്ടാല്‍
കണ്ണിനെ പുറത്ത് വലിച്ചിട്ട്
നിഷ്കളങ്കതയോടെ ചിരിയ്ക്കുന്നു.
അവളെ
ആരും ശ്രദ്ധിക്കുന്നില്ല
മുടിക്കെട്ടിന്റെ തലപ്പില്‍ തൂക്കിയിട്ട
കുഞ്ചലം പോലെ
അവള്‍ ആടിയുലയുന്നു.
സീനത്ത് എ
കയ്പക്ക
എപ്പോഴോ ചിക്കന്‍പോക്സ് വന്നതാണ്‍.
പിന്നെ മാറിയിട്ടില്ല
പാരമ്പര്യമായി കിട്ടിയതാണ്‍.
അതിനാല്‍ ഇനി മാറില്ല
ചികിത്സിച്ചിട്ടും മാറിയില്ല
പിന്നെ അത് കയ്പ്പായി..
ന്യൂ ജനറേഷനായി
എന്നിട്ടും കയ്പ്പ് മാറുന്നില്ല
ഇവളുടെ ചുവന്ന ചുണ്ടുകള്‍ ഉള്ളിലാണ്‍.
ചുവന്ന സൂര്യനെ ഉള്ളിലാക്കിയ
മഴക്കാടു പോലെ
ഹുദ വൈ
പണക്കാരന്റെ വീട്ടിലെ പാത്രത്തിലെ
കയ്പക്ക
അവന്‍ വെറുത്തു.
പക്ഷെ പട്ടിണി വീട്ടിലെ പാത്രത്തിലെ
കയ്പ്പക്ക
അവര്‍ക്ക് ഒരു നിധി.
ലോകം കയ്ച്ചാലും
പട്ടിണി കയ്ക്കില്ല.
പ്രശോഭ് പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ