MUJJEB REHMAN |
അദ്ധ്വാനിക്കുന്ന മനുഷ്യന്‍
പാറക്കെട്ടുകള്‍ അവനു വെണ്ണപ്പാളികള്‍ പോലെ
ഭൂമിയെ വിയര്‍പ്പില്‍ കുളിപ്പിച്ച്
പച്ച വസ്ത്രം അണിയിച്ച്
ചോര കൊണ്ടു പൊട്ട് തൊട്ട്
മനോഹരമാക്കിയവന്‍...
അദ്ധ്വാനിക്കുന്ന മനുഷ്യന്‍..
മുജീബ് റഹ് മാന്‍ വൈ
മുള
ആകാശത്തേക്കുനോക്കി
PRASOBH |
മഴയെ മാടി വിളിച്ച്
മണ്ണില്‍ കൈ തൊട്ട് പതിപ്പിക്കുന്നു.
വിത്തിനെ വീശി എറിയുന്നു.
അദ്ധ്വാനത്തിന്റെ വിയര്‍പ്പുകൊണ്ട്
പുഴയുണ്ടാക്കുന്നു.
അവന്റെ വേദന അതിലൂടെ ഒഴുകുന്നു
പുഴയുടെ വേദനയെടുത്ത്
വിത്തിനു കൊടുക്കുന്നു.
വിത്ത് വേദന കുടിച്ച്
മുള പൊട്ടുന്നു.
പ്രശോഭ് പി
ഭൂമിയുടെ വെളിച്ചം
SEENATH A |
പണി തുടങ്ങുന്നു.
അമ്പിളി ഇല്ലാത്ത ഇരുട്ടുപോലെ
ജീവിതം
വിരിഞ്ഞു നില്‍ക്കുന്നത്
വേദനയുടെ പൂക്കള്‍
അവ വാടുന്നതേയില്ല
ലോകത്തിനു നന്മയുടെ പൂക്കള്‍ സമ്മാനിക്കുന്നു.
കൈകളില്‍ ചളി പുരണ്ട്
അവള്‍ ഭൂമിയുടെ വിയര്‍പ്പ് തുടച്ചുമാറ്റുന്നു.
സൂര്യനോടൊപ്പം മടങ്ങുന്നു.
ഭൂമിക്കു വെളിച്ചമായവര്‍....
സീനത്ത് എ
NEHA S |
രാവിലെ
അടുപ്പിന്നരികില്‍ നിന്ന്
അമ്മ ഊതുന്നു.
വിശന്ന ശരീരം
കണ്ടത്തില്‍ കൊയ്തു തീര്‍ക്കുന്നു.
ചേറില്‍ നിന്ന് പൊട്ടിമുളയ്ക്കുന്ന
പുതു വിത്തുകള്‍ പോലെ
നേഹ എസ്
ശ്രേഷ്ഠം നമ്മുടെ മാതൃഭാഷ
2013 മെയ് 23 നു നമ്മുടെ സ്വന്തം മലയാളത്തിനു ശ്രേഷ്ഠഭാഷയുടെ സുവര്‍ണ കിരീടം ലഭിച്ചു. ഇതോടെ മലയാളത്തിന്റെ ശിരസ്സുയര്‍ന്നു. ഓരോ മലയാളിയുടേയും.ഈ അവസരത്തില്‍ ഓരോ മലയാളിയിലും ഉയര്‍ന്നുപൊങ്ങുന്ന വികാരത്തിന്ന് സഹ്യനേക്കാള്‍ പൊക്കവും നിള്യേക്കാള്‍ ആര്‍ദ്രതയുമുണ്ടാവും.മലങ്കാറ്റും കടല്‍ത്തിരകളും മധുരം മലയാളം എന്ന് മൊഴിയുന്നത് ധന്യം തന്നെ.സഹസ്രാബ്ദത്തിനുമപ്പുറത്തേയ്ക്കു നീണ്ടു നില്‍ക്കുന്ന പാരമ്പര്യവും നൂറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച പക്വതയും സാഹിത്യപൈതൃകവുമാണിപ്പോള്‍ രാജ്യത്തിനു മുന്നില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. തലമുറകള്‍ പാടിപ്പകര്‍ന്നു വന്ന നാടന്‍പാട്ടുകള്‍ നിര്‍മ്മിച്ച നിരക്ഷരരായ ഒരു ജനതയും വശ്യവചസ്സുകളായ കവികളും കേട്ടാലും കേട്ടാലും മതിവരാത്ത കഥകള്‍ പറഞ്ഞവരും എല്ലാം ചേര്‍ന്നു സൃഷ്ടിച്ച സാഹിത്യപാരമ്പര്യമാണു ശ്രേഷ്ഠഭാഷാപദവിയിലേയ്ക്ക് മലയാളത്തെ അടുപ്പിച്ചത്.ഭാഷയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ്യ ഭാഷയുടെ പിതാവുകൂടിയായ തുഞ്ചത്ത് ആചാര്യന്‍ മുതല്‍ ഇന്നത്തെ ജ്ഞാനപീഠ ജേതാവ് ശ്രീ ഒ എന്‍ വി , സരസ്വതി സമ്മാനം നേടിയ സുഗതകുമാരി തുറ്റങ്ങിയ കവികളെയും എഴുത്തുകാരെയുമെല്ലാം നാം നമിക്കേണ്ടിയിരിക്കുന്നു. ശ്രേഷ്ഠം എന്ന ഈ പൊന്‍ കിരീടം നമുക്ക് ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നു. ഇംഗ്ളിഷ് ഭാഷയോടുളള അമിതസ്നേഹം മലയാളത്തെ അവഗണിക്കലാവരുത്. ഭാഷയെ ശ്രേഷ്ടവും ശാരേഷ്ഠതരവുമാക്കേണ്ടത് നമ്മള്‍ തന്നെ.
ഈ മണ്ണില്‍നിന്ന് മലയാളം പോയാല്‍ പിന്നെ സാഹിത്യവും സംസ്കാരവുമില്ല. അതുകൊണ്ട് മലയാളത്തെ മലയോളം വളര്‍ത്തുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ