2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

P    SREELEKHA
 അറിയാന്‍
  ഇളം വെയിലിനു  കുളിരുണ്ട്
  ഹിമ കണത്തിനു  ചൂടുണ്ട്
  മഴത്തുള്ളിക്കു നിറമുണ്ട്
  ഇടിമുഴക്കത്തിനു  താളമുണ്ട്

  മാന്യതയ്ക്ക് കുലീനതയുണ്ട്
  അന്ധകാരത്തിനഴകുണ്ട്
  ശൂന്യതയ്ക്ക് സുഗന്ധമുണ്ട്
  ഇളം കാറ്റിനു  രൂപമുണ്ട്

  കടലിരമ്പത്തിനു മൗനമുണ്ട്
  നിലാവിലൊരു  തീച്ചൂളയുണ്ട്
  ഹിമശൈലത്തില്‍ കരിമ്പാറയുണ്ട്

  ഉറവയ്ക്ക് ദാഹമുണ്ട്
  കളിമണ്ണിനു  വരള്‍ച്ചയുണ്ട്
  നിറവെയിലിലിരുട്ടുണ്ട്

  കൊടുങ്കാട്ടിലൊരു വീടുണ്ട്
  കടലിലൊരു  കാടുണ്ട്
  മടയിലൊരു  മേടുണ്ട്
  കനലിലൊരു നനവുണ്ട്
  പുഴയിലൊരു വഴിയുണ്ട്
  കല്ലിലൊരു രൂപവുമുണ്ട്

  ശ്രീലേഖ  ,  ടീച്ചര്‍ , എച്ച് എ യു പി സ്കൂള്‍ 



  വരം
  ഒരുവരം   ചോദിച്ചു  ഞാ
  ഒരു  മരം  തന്നു  നീ
  ഒരു  മരം  കൂടി  ചോദിച്ചു  ഞാന്‍
  ഒരു  പൂവ് തന്നു  നീ
  ഒരു  പൂവ്  കൂടി  ചോദിച്ചപ്പോള്‍
  ഒരു  കായ  തന്നു നീ
  ഒരു  കായ കൂടി  ചോദിച്ചപ്പോള്‍
  ഒരു  വിത്ത് തന്നു  നീ
  ഒരു  വിത്തു  കൂടി  ചോദിച്ചപ്പോള്‍
  ഒരു  വാല്‍ക്കണ്ണാടി  തന്നു  നീ.
ശ്രീലേഖ  ,  ടീച്ചര്‍ , എച്ച് എ യു പി സ്കൂള്‍ 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ