വേരുകള്‍
ചലിയ്ക്കാനാവാതെ
പ്രയോജനമില്ലാത്ത നാവുകളോട്
തന്റെ മരിയ്ക്കുന്ന ജീവിതത്തിനു കാരണക്കാരന്‍ താന്‍ തന്നെയെന്ന ഭാവത്തില്‍
ദേഷ്യവും സങ്കടവും വലിച്ചെറിഞ്ഞുടയ്ക്കുന്നു
മനസ്സ് വ്രണിതമായി ഒഴുകുമ്പോള്‍
കാലം കുറ്റവാളിയാവുകയാണ്‍
ശരീരത്തില്‍നിന്നും വേദനയുടെ രക്തം കുത്തിയൊലിയ്ക്കുന്നു
കല്ലിടിച്ചുമിനുക്കി ലോകം പണിതവര്‍
മണ്ണടിഞ്ഞുപോയമക്കള്‍
വേരുകളായ് മണ്ണീലാഴ്ന്നിറങ്ങുന്നു.
അനുമോള്‍ എ
7എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ