2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

  വീണ്ടും  ഓണം
ഒളിഞ്ഞിരിക്കുന്ന ഓണം
  പ്രശോഭ്  പി
  
  ഓണത്തിന്റെ  ഒരൊച്ച പോലുമില്ല
   ഞാന്‍ തിരഞ്ഞു
  ഓണം എന്നെക്കാണാതെ
  ഒളിഞ്ഞിരിക്കുന്നു
  അവന്‍
  കണ്ണുപൊത്തിക്കളിക്കുന്നു.
  അപ്പോഴാണറിഞ്ഞത്
  രാവിലത്തെ  പൂക്കളുടെ  പുഞ്ചിരിയിലും
  മഴയുടെ  ചാറ്റലിലും
  അമ്മയുടെ  സദ്യയിലും
  ഒളിഞ്ഞിരിക്കുകയാണെന്ന്.
  
  
  ഓണക്കവിത
  
  ഓണക്കവിതകളുമായി
  മാവേലി
  എത്ര തിരഞ്ഞിട്ടും
  എന്റെ  കവിതയെ  ഞാന്‍ കാണുന്നില്ല
   ഞാന്‍ മാടി  വിളിച്ചു
  കവിത  കേള്‍ക്കുന്നില്ല
  തിരയുന്നതിനിടയില്‍  ഒരു  കാശിത്തുമ്പ  ചുവന്ന പട്ടുടുത്തിരിക്കുന്നു.
   ഞാന്‍ എന്റെ  ഓണം  എഴുതി..
  പ്രശോഭ്  പി
  
  സദ്യ
  അമ്മ അടുക്കളയില്‍
  സദ്യ  ഒരുക്കുന്നതിന്റെ  മണം ശ്വസിച്ച്
  പൂക്കള്‍  തലയുയര്‍ത്തി  
  ഞ്ഞങ്ങളെ  ഭം ഗിയാക്കാന്‍ സമയമായെന്ന് തോന്നുന്നു
  അമ്മ
  വാഴയിലയ്ക്കായി
  പുറത്തുവന്നപ്പോള്‍
  എന്യ്ക്കു  കൂടി  ഒരു  വാഴയില കരുതണേ
  എന്ന് 
  വിളിച്ചുകൂവാനാണു  
  അവര്‍ക്ക് തോന്നിയത്.
  
ഫര്‍ഷാന  പി എച്ച്
  
  
  പൂക്കളം
  പുസ്തകത്തുണ്ടുകളെ
  ഇരുട്ടുമുറിയില്‍ അടച്ചിട്ടു
  ടോര്‍ച്ചടിച്ച്  ഇരുട്ടില്‍
  കളികളെ  തപ്പി നടന്നു
   ഞാന്‍ അകത്തെ  ഇരുട്ടില്‍  നിന്ന്
  മുറ്റത്തേയ്ക്കു  വന്നു
  അപ്പോള്‍  ഞാനൊരു  പൂക്കളം  കണ്ടു
  ഓണനിലാവ്
  ഫര്‍ഷാന  പി എച്ച്
  
  ഓണം
  കര്‍ക്കടത്തിന്റെ  ദുര്‍ഘടം  കഴിഞ്ഞ്
  വരുന്ന
  ഓണപ്പുലരികള്‍
  നാണം കുണുങ്ങിയെത്തുന്ന 
  ഓണമഴ
  ഇരുണ്ട  മേഘങ്ങളിലൂടെ
  ടോര്‍ച്ചുമായി  സൂര്യനെത്തി
  പൂക്കള്‍  മഴയോടു  പറഞ്ഞു
  നിന്നെ തിരക്കി  ആരോ  വരുന്നെന്ന്
  
  അനുമോള്‍
  
  ഓണവെയില്‍

  സൂര്യന്‍  ഉണരുന്നതിനു  മുന്‍പേ

  ഓണമുണ്ണാന്‍  സ്ഥലം  പിടിച്ച 
  കറുമ്പിക്കൂട്ടങ്ങള്‍
  മാവേലിയെ  ഓര്‍ത്ത്  കണ്ണീരൊഴുക്കി
  അതു വഴി  വന്ന
  ഓണവെയില്‍
  കറുമ്പിക്കൂട്ടങ്ങളുടെ  കണ്ണീര്‍  തുടച്ചുകൊടുത്തു.
  സീനത്ത് എ
  
  
  പൂക്കളം

  കൈകള്‍  തിടുക്കം കൂട്ടുന്നു
  മഴവില്ലുപോലെ  ആകാശം ഓടി വന്നു.
  പുല്‍ക്കൊടികള്‍ക്കിടയില്‍
  ഒളിച്ചിരുന്ന്  മന്ത്രിച്ചു
  നിറങ്ങള്‍
  മഴയുടെ  ശക്തിയില്‍ ഒലിച്ചു  വന്ന്
  മുറ്റത്തു നിന്നു
  വലിയൊരു പൂക്കളം ഒരുക്കി.
  നേഹ  എസ്
  
  ഓണനിലാവ്
  
  കറുത്ത  പായയില്‍
  മുക്കുറ്റികളാല്‍ ഒരു  പൂക്കളം
  പുത്തന്‍ കുട  ചൂടിയ  മഹാബലി
  സദ്യയൊരുക്കാന്‍
  ഒരു  കൂട്ടം  മിന്നാമിനുങ്ങ്
  അവരെ ഉറക്കാന്‍ ഇളം കാറ്റ്
  നന്ദന  എല്‍
  
  
  കൂട്
  
  ഓണം  
  കവിയുടെ  മനസ്സില്‍  
  കൂടു  കൂട്ടി
  കൂട്ടിനുള്ളില്‍
  പക്ഷികളെപ്പോലെ കവിതകള്‍
  അനുരൂപ്
  
  പുത്തരി
  കര്‍ഷകന്റെ  സ്നേഹത്തിന്റെ  
  മണം  പുത്തരിയ്ക്കുണ്ട്.
  കര്‍ഷകന്‍  നിരാശനാവുന്നത്
  കാര്‍മേഘങ്ങള്‍  കരയാതിരിക്കുമ്പോഴാണു.
  സന്ധ്യാമോള്‍
  
  ഓണവെയില്‍
  നല്ല  ചൂട്
  വിയര്‍ത്തൊഴുകുന്നു
  എന്നാലും  ചൂട്  മധുരിക്കുന്നുണ്ട്
  ആര്‍ക്കും മനസ്സിലായില്ല
  എല്ലാവരും  കരുതി
  എന്തോ  ഒരദ്ഭുതം സം ഭവിക്കാന്‍ പോകുന്നു
  വെയില്‍  വന്ന്  പറഞ്ഞു.
  ഓണം വരുന്നൂ..
  സോന   എം
  
  തൊട്ടാവാടി
  
  തൊട്ടാവാടിയുടെ  അടുത്തു നിന്ന
  തുമ്പ
  തൊട്ടാവാടിയെ  കളിയാക്കി
  തൊട്ടാവാടി  പറഞ്ഞു:
  ഏറെക്കാലം   മണ്ണില്‍  ജീവിക്കാനുള്ള കരുത്ത്
  എനിയ്ക്കുണ്ട്
  എത്ര  ഓണം  ഞാന്‍ കണ്ടു  കഴിഞ്ഞു.
  യാസിറ   എം
  
  ഓണക്കാലം
  ഓണത്തെ  വരവേല്‍ക്കാന്‍
  കാലമെത്തും
  ഭംഗി കൊടുക്കാന്‍ മഴയെത്തും
  പൂക്കളമിടാന്‍  ഓണത്തുമ്പികളും
  പൂക്കളം  കാണാന്‍  മാബലിയെത്തും
  ഓണത്തെ  യാത്രയാക്കാന്‍ ആരു  വരും  ?
  
  ജിത  ജെ
  
  
  ഓണമഴ
  
  വെയിലുമൊത്ത്  വട്ടം വരച്ച്
  ചാടിക്കളിക്കാന്‍ തുടങ്ങും
  പൂക്കളെ  കളിപ്പിച്ചും രസിപ്പിച്ചും നടന്ന
  ആ  കറുമ്പിക്കുട്ടിയെ
  ഒളിച്ചു  കളിച്ചു  നടന്ന രാത്രി
  കട്ടുകൊണ്ടുപോയി.
  അവളെ  തിരഞ്ഞുപോയ
  പൂക്കളെയും പൂമ്പാറ്റകളെയും 
  പിന്നെയവിടെ  കണ്ടില്ല
  ഹുദ  വൈ
  
  
  
  
  
  
  
  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ