2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

 വിശപ്പ്
അഭിജിത്ത് എ

  ഉണ്ടക്കണ്ണുള്ള  ഉന്തിയ വയറുള്ള  മെലിഞ്ഞ കുട്ടി.
 പുകച്ചുരുള്‍  മൂടിയ  ചുവരിന്നു താഴെ അച്ഛമ്മയുടെ ഫോട്ടോയ്ക്കു കീഴെ കലണ്ടറില്‍ ഇങ്ങനെ  കുറിച്ചിട്ടു.
 ഇടതുവശം മുകളിലുള്ള ചെറിയ അക്കങ്ങള്‍  ശകവര്‍ഷ തീയതികള്‍.
 ഇടതുവശം താഴെയുള്ള ചെറിയ അക്കങ്ങള്‍ ഹിജ്റ തീയതികള്‍.
 വലതുവശത്തുള്ള ചെറിയ അക്കങ്ങള്‍ മലയാളം തീയതികള്‍. ചുവന്ന അക്കങ്ങള്‍  പൊതു ഒഴിവു  ദിനങ്ങള്‍
അതിനും താഴെ  വെളുത്ത ചുണ്ണാമ്പടിച്ച ചുവരു  മാത്രം.
 റോഡിലെ  കുണ്ടും കുഴിയും പോലെ  ഇവിടെയും കുറെ  കുഴികള്‍  .
 ജനാലയിലൂടെ അകത്തുവന്ന മര്‍ം കൊത്തി തന്റെ  ജോലിമുന്‍പ് ആരോ  ചെയ്ഹ്റ്റെന്നു കരുതി തിരികെ  പോയി.കലണ്ടറിനു  താഴെ  ഉന്തിയ  വയറും കണ്ണുകളും എല്ലിച്ച ശരീരവുമുള്ള കുട്ടി ഇങ്ങനെ  കുറിച്ചിട്ടു
 ഇതില്‍ ഏതു  ദിനമായിരിക്കും എന്റെ  വയറു  നിറയ്ക്കുക?
ഹിജ്റയോ?
 ശകവര്‍ഷമോ?
 അല്ല
 ചുവപ്പ്  അക്കത്തിലെഴുതിയ  ഒഴിവു  ദിനമോ?
 അതോ
 ഇടതോ?  വലതോ?
 ജനാലയിലൂടെ  കുട്ടി  മാമ്പഴമരത്തിലേയ്ക്കു  നോക്കി.
  അവിടെ  ഒരു  മരക്കൊമ്പില്‍ കാക്കമ്മയും  കാക്കക്കുഞ്ഞും .
  അവിടെ  കാക്കമ്മ തന്റെ  ക്ലുഞ്ഞിനെ  ശകാരിക്കുന്നത് കുട്ടി  കണ്ടു.
  അത്  ഇങ്ങനെയായിരുന്നു.
  
   കറുപ്പാണു  നീ
 വെളുത്ത വെള്ളരിപ്രാവിനോട്  വഴക്കിടരുതായിരുന്നു.
 അത്രക്കും പൊള്ളയാണു  ലോകം
 സൗന്ദര്യം എന്നാല്‍  വെളുപ്പാണു  മോനെ
 കറുപ്പിനേഴഴക്  എന്നു  പറയും. ഏഴഴകുള്ള മഴവില്ലില്‍  കറുപ്പില്ലല്ലൊ.
 തുളുമ്പുന്ന കണ്ണുകള്‍  തുടച്ച്  കാക്കമ്മ തന്റെ  കുഞ്ഞിനു ഭക്ഷണം വാരിവാരിക്കൊടുത്തു. കുഞ്ഞ്   വേഗം വേഗം  കഴിച്ചു. 
 കുട്ടി  കലണ്ടറിനു  താഴെ  കിടന്നു.
 തനിക്കും തന്റെ  വയറു  നിറയാന്‍ അമ്മ വാരി വാരി  തരുമെന്ന്  അവന്‍ കരുതി.
  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ