2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

 അമാവാസി

    രാത്രിയെ പുതപ്പിച്ചു കിടക്കാന്‍
    ഒരു കറുത്ത നിലാവ്

          സോണിയ യു

. കാഴ്ച
  
        പറമ്പിലെ കാഴ്ച
  
   വികാരങ്ങള്‍ നിറഞ്ഞ സൂര്യനെപ്പോലെ
   ചുട്ടുപൊള്ളുന്ന ആ പറമ്പില്‍ 
   വാടിയ വെയില്‍ പോലെ കിടക്കുന്ന
   ആ നായയുടെ ഒച്ച
   ഒരു വൃദ്ധന്റെ ദീര്‍ഘനിശ്വാസം പോലെ തോന്നി.
   ഇലകള്‍ക്ക് കാറ്റടിയ്ക്കുമ്പോള്‍ ആടാന്‍ വയ്യ
   ശരിയ്ക്കും തളര്‍വാതം പിടിച്ച പോലെ
   അതുവഴി വന്ന പശുക്കിടാവ്
   നിസ്സഹായാവസ്ഥയുടെ അടിയൊഴുക്കില്‍
   ഒലിച്ചുപോയപോലെയായി.
   ഒട്ടിയവയറുകളില്‍ നിന്നെല്ലാം ചൂട് കത്തിജ്ജ്വലിയ്ക്കാന്‍ തുടങ്ങി.
  മണ്‍ തരികള്‍ കരിയിലയുടെ നിഴലില്‍ മുഖം മറയ്ക്കുന്നു.
   രണ്ടു തുള്ളി വിയര്‍പ്പ് മണ്ണിനെയൊന്ന് സ്പര്‍ശിച്ചു.
   വിയര്‍പ്പുതുള്ളി കലര്‍ന്ന മണ്ണിന്റെ ഗന്ധം.
   നായ തന്റെ ശരീരത്തെ നിഴലിനെ ഏല്‍പ്പിച്ചു കൊണ്ട്          യാത്രയായി
  
  
                           സ്വാലിഹ. ബി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ