മഴത്തുള്ളി
കരയുന്ന മഴത്തുള്ളിയ്ക്കു പിന്നാലെ
ഓടിക്കിതച്ചു വരികയാണു കാറ്റ്.
ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട്
അട്ടഹസിയ്ക്കുകയാണു മേഘം.
ഉണ്ണിമഴയ്ക്കു പിന്നാലെ
ചേട്ടനും ചേച്ചിയും പെരുമഴയായി ഓടിയെത്തി.
ഒടുവില്‍ കലഹത്തിനു ശേഷം
ഓടിമറയുകയാണ്‍ ഉണ്ണിമഴ.
ഒരു പാദസരക്കിലുക്കം പോലെ.
ജന്നത്തുല്‍ ഫിര്‍ദൗസ്. പി. കെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ