2013, ജൂലൈ 16, ചൊവ്വാഴ്ച

 കാറ്റ്
 
  ഭൂമിയുടെ  സാരിത്തുമ്പില്‍
  ഒളിച്ചു  കളിക്കുന്നു
  എന്തൊക്കെയോ  പിറുപിറുത്ത്
  ജട  പിടിച്ച  മുടിയുമായി
  ചെടികളെയും  പുഴകളെയും തല്ലി  നോവിച്ച്
  കൂവിയോടുന്നു
  അനുമോള്‍  എ
 
 
  ഭൂമി
 
  തുലാസില്‍  തൂങ്ങിക്കിടക്കുന്ന
  കട്ടി  പോലെ
  ആകാശത്തിന്റെ  വിരല്‍ത്തുമ്പില്‍
  തൂങ്ങിക്കിടക്കുന്നു  ഭൂമി
  സീനത്ത്  എ
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ