2013, ജൂലൈ 16, ചൊവ്വാഴ്ച

 സ്മാരകം
  കവിത  സ്മാരകമാവുമ്പോള്‍
  വില്‍ക്കപ്പെടാത്ത  വാക്കുകള്‍
  തേങ്ങുന്നുണ്ടായിരുന്നു.
  പിന്നെയും തളിര്‍ത്ത  ആശയം
  നിഴലില്‍  മറയുന്നു.
  നനയുന്ന  മണ്ണ്  കവിതയെ തേടി
  സ്മാരകമായ  കവിത  മണ്ണിനേയും.
 
  അഞ്ജലി   എം
 
 
  സ്വന്തം
 
   ഞാനൊരു  കവിതയെഴുതി
  എന്റെ  സ്വന്തം  വാക്കുകളോടെ
   ഞാനൊരു  കഥയെഴുതി
  എന്റെ  ജീവിതത്തിലൂടെ
   ഞാനൊരു  ചിത്രം വരച്ചു
  എന്റെ  സ്വന്തം വെളുത്ത  താളില്‍
  പിന്നീട്  ഞാനതു പ്രദര്‍ശിപ്പിച്ചപ്പോള്‍
  അതൊന്നും എന്റെ  സ്വന്തമല്ലാതായി
  അഭിജിത് കെ  എ
 
 
  മഴ
  അടുക്കളപ്പുകയുടെ  മുകളില്‍ നിന്ന്
  കറുക്കുന്ന  റബ്ബര്‍ ഷീറ്റുപോലെ
  ആകാശവും  കറുത്തു.
  ചെറിയൊരു  തുള്ളി  താഴേയ്ക്കു നോക്കി
  ചാടാനൊരു  ഭയം.
  പിന്നാലെ  വലിയൊരൊഴുക്കു പോലെ
  മഴ പെയ്തു തുടങ്ങി.
  വരിവരിയായി  നിന്നിരുന്ന 
  ഉറുമ്പുകള്‍  ചിതറിയോടി
  വറ്റി വരണ്ടിരുന്ന  നിളാനദി
  കുതിച്ചൊഴുകി
  കാര്‍മേഘങ്ങള്‍  നീങ്ങിയപ്പോള്‍
  മഴയും വെയിലും  കൈകോര്‍ത്തതുപോലെ
  കുട്ടികള്‍  മഴയത്തു  കളിക്കുന്നു
  ഒരു  കൂട്ടം  തവളകളെപ്പോലെ
   ഞാന്‍  എഴുതുന്നു.
  മഴവാക്കുകളോടെ
  അഭിജിത്ത്  കെ  എ
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ