2015, മാർച്ച് 1, ഞായറാഴ്‌ച

സന്ധ്യ
കുങ്കുമത്തിന്റെ കൂട് വലിച്ചെറിഞ്ഞതു പോലെ
ചിലപ്പോള്‍
മേഘങ്ങള്‍ക്ക് തീ പിടിച്ചതു പോലെയും.
ബനീഷ് 7 എ

കടല്‍
ആരും കൂട്ടില്ലാത്ത കടല്‍
അലയടിച്ച് അതിന്റെ സങ്കടം തീര്‍ക്കുന്നു.

ജിസ്ന
സന്ധ്യ
അന്തിയാവുംതോറും മുന്നിലൂടെ
പച്ച മരങ്ങള്‍ കറുത്തു നിന്നു.
ജിസ്ന

.കവിത
മനസ്സില്‍ നിന്ന് അടര്‍ന്നു വീണു
അക്ഷരപ്പൂക്കള്‍
പുസ്തകം പൂന്തോട്ടമായി
കവിതയായി.
ശ്രീലക്ഷ്മി എല്‍
ജീവിതം
പുഴകള്‍ ഓര്‍മ്മകളെ നെയ്തുകൊണ്ടിരുന്നു
ഇരുണ്ട മുറികളെ കാണ്മാനില്ല.
ഉണങ്ങിയ സ്വപ്നങ്ങളില്‍ പച്ച ഞരമ്പുകള്‍
നക്ഷത്രങ്ങള്‍ക്ക് തിളക്കം കൂടിവന്നു.
മണല്‍ത്തരികളിലെ രക്തക്കറ മായുകയാണ്‍.
വിയര്‍ത്ത കൈ കൊണ്ട് അവന്‍ തുഴഞ്ഞു
ജീവിതത്തെ.
നന്ദന എല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ