2015, ജനുവരി 28, ബുധനാഴ്‌ച

കളിപ്പാട്ടം

മഴത്തുള്ളി പോലെ
എന്റെ മുടിയുടെ തരികള്‍ അറ്റ് വീണു.
വയലിലെ നോക്കുകുത്തിയെപ്പോലെ
കടയുടെ മുന്നില്‍ എന്റെ മൃതദേഹം തൂക്കി.
ജീവിതത്തില്‍ തനിച്ചാണെന്ന് കരുതി.
ചിലര്‍ എന്റെ സ്വപ്നങ്ങളിലേയ്ക്ക് എത്തിനോക്കി.
എന്റെ മറ്റൊരു മുഖം

സുജിമോള്‍ എം ഏഴ് എ
കഷ്ടപ്പാട്
പകല്‍ മുഴുവന്‍
പുഞ്ചിരിച്ച് പുഞ്ചിരിച്ച് വയ്യാതായി.
ഇനി രാത്രിയും കൂടി വേണംത്രേ
ഞാന്‍ എന്റെ കൂട്ടുകാരനെ വിട്ടയച്ചു.
ചന്ദ്രന്‍ എന്നാ പേര്‍.
അമ്പിളിമാമന്‍ എന്നും വിളിയ്ക്കും

റിഥിന്‍ കെ ഏഴ് എ

.തൊഴിലാളി
ചരിത്രത്തിന്റെ ചിറകുകളില്‍
അവന്‍ വീണ്ടും കോര്‍ത്തു തൂവലുകള്‍.
ഓരോ കാലടിയിലും
വിശക്കുന്ന കുഞ്ഞിന്റെ കരച്ചില്‍
അവനെ രക്ഷിയ്ക്കാന്‍
ഒരു കവചത്തിനും സാധിയ്ക്കുമായിരുന്നില്ല.
പടരുന്ന അഗ്നിയിലും അവന്‍ സൃഷ്ടിച്ചു ഓരോ അത്ഭുതങ്ങള്‍
ഓരോ മണ്ണിലും അവന്റെ കണ്ണുനീരിന്റെ ഉറവകള്‍ ഉണ്ടായിരുന്നു
വറ്റാത്ത ഉറവകള്‍
നന്ദന എല്‍
ഏഴ് എ എച് എ യു പി എസ് അക്കര
നൂല്‍
പട്ടം പറപ്പിയ്ക്കുമ്പോഴും
പട്ടം പറക്കാത്തപ്പൊഴും
ഒരു നിഴല്‍ പോലെ
കൂടെയുണ്ട് ഞാന്‍
ഷിഹാബ് എസ് ഏഴ് എ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ