2013, ജൂൺ 7, വെള്ളിയാഴ്‌ച

 മഴക്കവിതകള്‍മഴയോട്

  
  മുറ്റത്തു  വീഴുന്ന  കള്ളനെ
  വീട്ടില്‍  കാണുന്നില്ല
  വീട്ടിലിരുന്ന കുടയെ
  നാടുചുറ്റിക്കാണിക്കാന്‍
  നിനക്കെന്താണിത്ര  തിടുക്കം?
  
  പ്രശോഭ് പി
  
  മഴ
  ഓട്ടിന്മേല്‍  ആരോ  കൊട്ടുന്നു
  പിന്നെ  മുഖത്തേയ്ക്ക്  ടോര്‍ച്ചടിക്കുന്നു
  ആരാണെന്നു  ചോദിച്ചപ്പോള്‍
  മറുപടി  തരാതെ.
  മനസ്സിന്റെ  നിദ്രയില്‍
  ഓര്‍മകള്‍  ഉണര്‍ന്നിരിക്കുന്നു. കാറ്റ്  എത്ര വന്ന്  നിര്‍ബന്ധിച്ചിട്ടും
  അവര്‍  നിര്‍ത്തിയില്ല
  ആകാശത്തുനിന്ന് വടിയുമായി
  അമ്മ  ഓടിവന്നു.
  പിന്നെ  കരച്ചിലും  ബഹളവും.
  അനുമോള്‍   എ  
  പുനര്‍ജ്ജനി

  ഉറവയുടെ  നില  ഗുരുതരമാണു
  ഭിഷഗ്വരന്മാരുടെ  നാവുകള്‍
  ചലിക്കുന്നില്ല
  പ്രകൃതി മണ്ണിന്റെ  കാതില്‍
  ഒരു  സ്വകാര്യം  പറഞ്ഞു.
  ആകാശത്തില്‍ ഒരു  വൈദ്യനുണ്ട്
  കറുത്ത  മേഘങ്ങള്‍  വിളിച്ചുകൂവി
  അവന്‍  വരുന്നുണ്ട്.
  മഷിപ്പേന  കുടഞ്ഞതുപോലെ
  അകശത്തുനിന്ന്  ഓടിയെത്തുന്നു  വൈദ്യന്‍ മാര്‍
  മരണത്തിന്റെ  അടിത്തട്ടില്‍ നിന്ന്
  ഉറവ  ഉണര്‍ന്നു വന്നു.
  അനുമോള്‍   എ


  
  മഴ
  അച്ഛന്‍ തൂമ്പയെടുത്ത  ഉടനെ
  മേഘം  ഒരു കുടം  വെള്ളം മേത്തൊഴിച്ചു.
  മയില്‍പ്പീലി  കൊണ്ട്  അടിക്കാന്‍  വരുന്ന
  അമ്മയെപ്പോലെ
  വെയില്‍  ആ  കിളിയെ  ഓടിച്ചു.
  ഭയന്നോടിയ  മഴ
  പിന്നീട്  തിരിച്ചു  വന്നതേയില്ല
  സീനത്ത് എ 
  
  
  തുള്ളികള്‍
  കാര്‍മേഘങ്ങളില്‍  നിന്ന് തെന്നിത്തെറിച്ച്
  ഭൂമിയിലേക്ക്  ഇറങ്ങി
  സ്വതന്ത്രരായി ഒഴുകി നടക്കുന്നു

  മുജീബ്  റഹ് മാന്‍  വൈഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ