2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

  തെരുവ്
 
      തെരുവിലൂടെ നടന്നപ്പോള്‍
      ജീവിതം പണയം വച്ച്
     റോഡുകളില്‍ ഭക്ഷണത്തിനായി അലയുന്ന
     നായയെപ്പോലുള്ളവരുടെ മനസ്സാണു കണ്ടത്.
     പിച്ചതേടുന്ന തെരുവ്.
     അനുഭവങ്ങളുടെ ചിത്രങ്ങള്‍.
     വെള്ളം കാണാത്ത ശരീരങ്ങള്‍.
     തൊണ്ട നനയ്ക്കാത്ത വസ്ത്രങ്ങള്‍
     ഭക്ഷണം കാണാത്ത വയറുകള്‍
     എന്നിങ്ങനെ
     ചകിരി പിരിച്ചതു പോലുള്ള തലമുടി.
     കോഴി അണ വച്ചതു പോലെ ചുരുണ്ടു കൂടിക്കിടക്കുന്നവര്‍.
     പിണങ്ങിയ അക്ഷരങ്ങളെപ്പോലെ ജീവിതങ്ങള്‍.
     ചിതറിക്കിടക്കുന്ന മനസ്സുകള്‍
      തെരുവ് കവിയാകുമ്പോള്‍
      അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച കൂടും.
 
 
             അഞ്ജലി. എം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ