2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

  മഴ
  
   എഴുന്നേറ്റു നോക്കിയപ്പോള്‍ നല്ല മഴ.
    എന്റെ പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീണു പോകുമല്ലോ
    നല്ല തണുപ്പുമുണ്ട് ഇനി എന്താ ചെയ്യുക?
    വേഗം നിങ്ങള്‍ അകത്തോട്ട് കയറി നിന്നോളൂ
    ഇന്നു ഞാന്‍ ഓണം വന്നതു പോലെ ആഘോഷിയ്ക്കും.
    വീടിന്റെ മുറ്റത്ത് എണ്ണാന്‍ കഴിയാത്തകൂട്ടുകാര്‍ വന്നിട്ടുണ്ട്.
    മണ്ണിന്റെ പുതുമണം എന്നെ പിടിച്ചു നിര്‍ത്തുന്നു
   
  എനിയ്ക്ക് കളിയ്ക്കണം,ഇവരെ സല്‍ക്കരിയ്ക്കണം
   ഇവര്‍ എല്ലാവരും കലപിലശബ്ദമുണ്ടാക്കുന്നു.
    അയല്‍ക്കാരു കണ്ടാല്‍ എന്തു വിചാരിയ്ക്കും?
     കുഴപ്പമില്ല എന്റെ കൂട്ടുകാരേക്കാള്‍ കലപിലകൂട്ടുന്നുണ്ട് അയല്‍ക്കാര്‍.
      സ്കൂളില്‍ പോകാറായി. ഇവരെല്ലാം തനിച്ചാവില്ലേ?
   കുഴപ്പമില്ല, നിങ്ങളും കൂടെ വന്നോളൂ.
  
  
         നേഹ. എസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ